---
title: "ചാനിയംകടവിൽ വീണ്ടും സംഘര്‍ഷ ഭീതി മുസ്ലിംലീഗ് കേന്ദ്രത്തിൽ പൊലീസ് റെയിഡ് ; മൂന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി"
english_title: "Fear of violence again in Chaniyamkadavu; Police raid Muslim League center; Three steel bombs found"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/354803/fear-of-violence-again-in-chaniyamkadavu-police-raid-muslim-league-center-three-steel-bombs-found-NEW P"
published_at: "2026-04-22T14:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e8988dab01f_FGDFG.jpg"
keywords: []
---

# ചാനിയംകടവിൽ വീണ്ടും സംഘര്‍ഷ ഭീതി മുസ്ലിംലീഗ് കേന്ദ്രത്തിൽ പൊലീസ് റെയിഡ് ; മൂന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി

> **Lead Summary:** വടകര :**[ **വടകര ചാനിയംകടവിൽ മുസ്ലിം ലീഗ് ശക്തി കേന്ദ്രത്തിൽ നിന്ന് ഇന്ന് മൂന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തിയ സംഭവം പ്രദേശത്ത് വീണ്ടും സംഘര്‍ഷ ഭീതിക്ക് ഇടയാക്കി. ബോംബ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ ഈ പ്രദേശത്ത് ലീഗ്–സി.പി.ഐ.എം സംഘര്‍ഷം നടന്നിരുന്നു. അതിനിടെ ഉണ്ടായ ആക്രമണത്തിൽ ചിലർക്ക് പരിക്കേറ്റതും സ്ഥിതിഗതികൾ ഗുരുതരമായതുമാണ്.

## Article Content

വടകര :**[ **വടകര ചാനിയംകടവിൽ മുസ്ലിം ലീഗ് ശക്തി കേന്ദ്രത്തിൽ നിന്ന് ഇന്ന് മൂന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തിയ സംഭവം പ്രദേശത്ത് വീണ്ടും സംഘര്‍ഷ ഭീതിക്ക് ഇടയാക്കി. ബോംബ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ ഈ പ്രദേശത്ത് ലീഗ്–സി.പി.ഐ.എം സംഘര്‍ഷം നടന്നിരുന്നു. അതിനിടെ ഉണ്ടായ ആക്രമണത്തിൽ ചിലർക്ക് പരിക്കേറ്റതും സ്ഥിതിഗതികൾ ഗുരുതരമായതുമാണ്.

സിപിഐ എം പ്രവർത്തകൻ അക്രമിക്കപ്പെട്ട സംഭവത്തെ തുടർന്നുണ്ടായ അക്രമണത്തിൽ മുസ്ലിം ലീഗ് പ്രവർത്തകരായ ചാത്തൻമണ്ണിൽ ഇക്ബാൽ, താഴെ കുറ്റിക്കാട്ടിൽ യൂസുഫ് എന്നിവർക്ക് വെട്ടേറ്റിരുന്നു. യൂസുഫിനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി ചികിത്സ നൽകിയിരുന്നു.

സംഭവത്തെ തുടർന്ന് പ്രദേശത്ത് കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ ബോംബുകൾ കണ്ടെത്തിയതോടെ സുരക്ഷ കൂടുതൽ ശക്തമാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്നും, ബോംബുകൾ നിർവീര്യമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/354803/fear-of-violence-again-in-chaniyamkadavu-police-raid-muslim-league-center-three-steel-bombs-found-NEW P)